കേരളം

kerala

ETV Bharat / bharat

രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗബാധിതരുടെ എണ്ണം 471 - death at india

ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

corona death  കൊവിഡ് 19 വാർത്തകൾ  രാജ്യത്ത് വീണ്ടും കൊവിഡ് മരണം  പശ്ചിമബംഗാളില്‍ ആദ്യം മരണം  death at india  death toll rises to 8
കൊവിഡില്‍ രാജ്യത്ത് ഒരു മരണം കൂടി

By

Published : Mar 23, 2020, 5:22 PM IST

Updated : Mar 23, 2020, 11:00 PM IST

കൊവിഡ് രോഗം ബാധിച്ച് രാജ്യത്ത് തിങ്കളാഴ്ച രണ്ട് മരണം. ഇതോടെ ഇന്ത്യയിലെ മരണസംഖ്യ ഒൻപതായി. ഹിമാചല്‍ പ്രദേശിലും കൊല്‍ക്കത്തയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ മരണമാണിത്. അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റൻ അഭയാർഥിയാണ് ഹിമാചലില്‍ മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ 57 വയസുകാരനാണ് പശ്ചിമബംഗാളില്‍ മരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ഇയാൾ നിരീക്ഷണത്തില്‍ തുടർന്നിരുന്നത്. പശ്ചിമബംഗാളിലെ ആരോഗ്യവകുപ്പ് മരണം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 471 ആയി.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ സംസ്ഥാനങ്ങളും ഉൾപ്പെടെ പൂർണ അടച്ചില്‍ നടപ്പാക്കിയിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ കർശന നടപടിയാണ് കേന്ദ്രവും സ്വീകരിച്ചിരിക്കുന്നത്.

Last Updated : Mar 23, 2020, 11:00 PM IST

ABOUT THE AUTHOR

...view details