കേരളം

kerala

ETV Bharat / bharat

ചന്ദ്രയാന്‍ 2: ആദ്യഘട്ട ഭ്രമണപഥ താഴ്ത്തല്‍ വിജയകരം - ചന്ദ്രയാന്‍ 2

രാവിലെ 8:50 വിക്രമിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു

ഐഎസ്ആര്‍ഒ

By

Published : Sep 3, 2019, 12:41 PM IST

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ഉപഗ്രഹമായ ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ ആദ്യ ഘട്ട ഭ്രമണപഥ താഴ്ത്തൽ വിജയകരമെന്ന് ഐഎസ്ആര്‍ഒ. രാവിലെ 8:50ന് വിക്രമിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റർ അടുത്ത ദൂരവും 128 കിലോമീറ്റർ അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം. നാളെ രാവിലെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥ താഴ്ത്തൽ. സെപ്റ്റംബർ ഏഴിന് പുലർച്ചെ ഒന്ന് മുപ്പതിനും രണ്ട് മണിക്കും ഇടയിലാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കുക.

ABOUT THE AUTHOR

...view details