മഹാരാഷ്ട്ര: കൊവിഡ്-19 ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറാപ്പി നടത്തിയ 53 കാരനായ രോഗി മരിച്ചു. ലൈലാവതി ആശുപത്രി സി.ഇ.ഒ ഡോ. രവിശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ അനുമതിയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാസ്മ തെറാപ്പി നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.
കൊവിഡ്-19: പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയ രോഗി മരിച്ചു - മഹാരാഷ്ട്ര
ലൈലാവതി ആശുപത്രി സി.ഇ.ഒ ഡോ. രവിശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ അനുമതിയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാസ്മ തെറാപ്പി നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.
പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുന്ന ആദ്യ രോഗിയാണ് മരിച്ചത്. എന്തുകൊണ്ടാണ് ഐ.സി.എം.ആര്‍ പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സമാന ചികിത്സ നടത്തിയ രണ്ട് രോഗികളെ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കൊവിഡ്-19 രോഗത്തിന് പ്ലാസ്മ തെറാപ്പി ചികിത്സ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പ്ലാസ്മ തെറാപ്പിയെ പിന്‍തുണക്കാനാവശ്യമായ തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അലര്‍ജി ശ്വാസ കോശ രോഗങ്ങള്‍ എന്നിവക്ക് തെറാപ്പി ഉപയോഗിക്കുന്നതില്‍ അപകടമുണ്ടെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.