കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ രോഹിണി ജയിലിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു - ലോക്‌ നായക്‌ ആശുപത്രി

28കാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇയാളെ ലോക്‌ നായക്‌ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

COVID-19  Delhi prison  Rohini jail  COVID-19 positive  New Delhi  28-year-old inmate  coronavirus  ന്യൂഡൽഹി  രോഹിണി ജയിൽ  കൊവിഡ്  കൊറോണ വൈറസ് കേസ്  ലോക്‌ നായക്‌ ആശുപത്രി  ഡൽഹിയിലെ രോഹിണി ജയിൽ
ഡൽഹിയിലെ രോഹിണി ജയിലിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു

By

Published : May 14, 2020, 6:10 PM IST

ന്യൂഡൽഹി:ഡൽഹിയിലെ രോഹിണി ജയിലിൽ 28കാരന് കൊവിഡ് സ്ഥിരീകരിച്ചു. 28കാരൻ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇയാളെ ലോക്‌ നായക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിൽ വന്ന ആറോളം ഉദ്യോഗസ്ഥരെ ഗൃഹ ക്വാറന്‍റൈനിലേക്ക് മാറ്റി.

രോഗിയുമായി സമ്പർക്കത്തിൽ വന്ന സഹതടവുകാരെയും ഐസൊലേഷൻ ചെയ്‌തെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇയാളുടെ സാമ്പിൾ കൊവിഡ് പരിശോധനക്ക് അയക്കുകയായിരുന്നു. ഡൽഹിയിലെ ജയിലിലെ ആദ്യ കൊവിഡ് പോസിറ്റീവ് കേസ് കൂടിയാണിത്.

ABOUT THE AUTHOR

...view details