ഹൈദരാബാദ്: കൊവിഡ് ബാധിതരായ ആറ് പേർക്ക് യുഎസിൽ കാർഡിയോവാസ്കുലർ തെറാപ്പി നടത്തും. ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ചികിത്സിക്കുന്നതിനും രോഗപ്രതിരോധ കൂട്ടുന്നതിനുമാണ് നടപടി. പ്രക്രിയയുടെ നിലവിലെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, കൊവിഡ് ബാധിതർക്ക് ഇത് സുരക്ഷിത ചികിത്സയാണെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു. യുഎസിലെ സിഡാർസ്-സിനായി ആശുപത്രിയിലെ ചികിത്സകളുടെ വിശദാംശങ്ങൾ രോഗികൾക്കായി മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതർക്ക് കാർഡിയോവാസ്കുലർ തെറാപ്പി - കാർഡിയോവാസ്കുലർ തെറാപ്പി
ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ചികിത്സിക്കുന്നതിനും രോഗപ്രതിരോധ കൂട്ടുന്നതിനുമാണ് നടപടി.
കൊവിഡ്
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് ഏജൻസി (എഫ്ഡിഎ) കോവിഡ് രോഗികൾക്ക് ഇത്തരത്തിലുള്ള ചികിത്സയ്ക്ക് അംഗീകാരം നൽകിയിട്ടില്ല. എന്നാൽ രോഗ ശമനത്തിന് മറ്റ് ചികിത്സകളൊന്നും അവശേഷിക്കാത്തപ്പോൾ, അവസാന മാർഗമെന്ന നിലയിൽ അടിയന്തര സാഹചര്യങ്ങളിൽ അത്തരം പരീക്ഷണ ചികിത്സകൾക്കായി ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.