കേരളം

kerala

ETV Bharat / bharat

വാഗ്ദാനം പാലിച്ച് ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം; 6000 രൂപ കർഷകർക്ക് - തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

കർഷകർക്ക് വേണ്ടിയുള്ള കിസാന്‍ സമ്മാന്‍ നിധി വിപുലമാക്കി. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം

വാഗ്ദാനം പാലിച്ച് ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം

By

Published : May 31, 2019, 10:39 PM IST

ന്യൂഡൽഹി: എൻഡിഎ സർക്കാരിന്‍റെ ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം അവസാനിക്കുമ്പോൾ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ തുടക്കമിട്ട് രണ്ടാം മോദി സർക്കാർ. കർഷകർക്ക് പ്രധാനമന്ത്രി-കിസാൻ പദ്ധതിയുടെ ആനുകൂല്യം 6000 രൂപയായി വർദ്ധിപ്പിച്ചു. രാജ്യത്തെ എല്ലാ കർഷകരേയും കിസാൻ പദ്ധതിയുടെ പരിധിയിലുൾപ്പെടുത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

40ന് മേൽ പ്രായമുള്ള കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനും യോഗത്തിൽ തീരുമാനമായി. രാജ്യത്തെ 5 കോടി കർഷകർ ഇതിന് ഗുണഭോക്താക്കളാകും. പദ്ധതി വിപുലീകരിക്കുന്നതോടെ പ്രതിവർഷം 87000 കോടി രൂപ ചിലവാകുമെന്ന് കാർഷികമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.

350 സീറ്റോടെ എൻഡിഎ അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

75000 കോടിയുടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പദ്ധതി ഇടക്കാല ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതനുസരച്ച് മൂന്നു തവണകളായി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവരാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ 3.11 കോടി ചെറുകിട കര്‍ഷകര്‍ക്ക് കിസാന്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡുവായ 2000 രൂപ ലഭിക്കുകയും ചെയ്തിരുന്നു.

"എന്നും എപ്പോഴും ജനങ്ങളാദ്യം! ഓരോ ഭാരതീയനേയും ഇത് ശാക്തീകരിക്കും, അന്തസ്സുയർത്തും" പ്രഖ്യാപനശേഷം മോദി ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details