മുംബൈ: സാൻ ഫ്രാൻസിസ്കോയിൽ 225 ഇന്ത്യക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം തിങ്കളാഴ്ച മുംബൈയിലെത്തി. സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ചയാണ് ഇന്ത്യൻ സർക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിമാനം പുറപ്പെട്ടത്.
സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ വിമാനം ഇന്ത്യക്കാരുമായി മുംബൈയിലെത്തി - സാൻ ഫ്രാൻസിസ്കോ
225 ഇന്ത്യക്കാരുമായി സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ചയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം യാത്ര തിരിച്ചത്.
എയർ ഇന്ത്യ
കൊവിഡ് -19 വ്യാപനത്തെത്തുടർന്ന് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 50 ദിവസങ്ങൾക്കുശേഷമാണ് എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ മേഖലയിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ 12 രാജ്യങ്ങളിൽ നിന്ന് 15,000 ഇന്ത്യക്കാർ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.