കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍ - kulgam fire
വെള്ളിയാഴ്‌ച രാത്രിയാണ് വെടിവെയ്‌പ്പ് നടന്നത്. ആദ്യത്തെ വെടിവെയ്‌പ്പിൽ തന്നെ തീവ്രവാദികൾ ഓടി രക്ഷപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു.
കുൽഗാമിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വെടിവെയ്‌പ്പ്
ശ്രീനഗർ: കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെയ്‌പ്പ്. നന്ദിമാർഗ് പ്രദേശത്ത് വെള്ളിയാഴ്‌ച രാത്രിയാണ് വെടിവെയ്‌പ്പ് നടന്നത്. ആദ്യത്തെ വെടിവെയ്‌പ്പിൽ തന്നെ തീവ്രവാദികൾ ഓടി രക്ഷപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. സുരക്ഷാ സേനയും കേന്ദ്ര സായുധ പോലീസ് സേനയും ചേർന്നാണ് വെടിവെയ്‌പ്പ് നടത്തിയത്. ട്രാക്കർ ഡോഗ് ഉപയോഗിച്ച് രക്ഷപ്പെട്ട തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ സേന.