കേരളം

kerala

ETV Bharat / bharat

തീപിടിത്തമുണ്ടായ കെട്ടിടം തകർന്ന് വീണ് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു

മധുരയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു

1
1

By

Published : Nov 14, 2020, 11:43 AM IST

ചെന്നൈ: തീപിടിത്തമുണ്ടായ കെട്ടിടം തകർന്ന് വീണ് രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. വെള്ളിയാഴ്‌ച രാത്രി മധുരയിലാണ് സംഭവം നടന്നത്. കൃഷ്‌ണമൂർത്തി, ശിവാരസു എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേന എത്തുകയും തീയണക്കുന്നതിനിടയിൽ കെട്ടിടം തകർന്ന് വീഴുകയും ചെയ്‌തു.

ABOUT THE AUTHOR

...view details