താനെയില്‍ വ്യവസായശാലയില്‍ തീപിടിത്തം
വിറക് നിര്‍മാണ യൂണിറ്റിലാണ് ആദ്യം തീപിടിച്ചത്.
മുംബൈ: അംബര്‍നാഥില്‍ സ്ഥിതിചെയ്യുന്ന വ്യവസായശാലയിലെ യൂണിറ്റിന് തീപിടിച്ചു. ശനിയാഴ്‌ച രാത്രി 9.15 നായിരുന്നു അപകടം. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വിറക് നിര്‍മാണ യൂണിറ്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് വ്യവസായശാലയിലെ ബാക്കി ഭാഗങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നെന്ന് ദുരന്തനിവാരണ വിഭാഗം പ്രദേശിക ഓഫീസര്‍ സന്തോഷ് കദം പറഞ്ഞു. അംബര്‍നാഥ്, ബഡ്‌ലാപൂര്‍, ഉല്‍ഹാസ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ആറ് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.