ജയ്‌പൂർ: ജയ്‌പൂർ ജില്ലയിലെ ഘതി ഘാൻശ്യാംപൂരിൽ വെട്ടുകിളികളെ കൊല്ലുന്നതിനായി കീടനാശിനി തളിച്ചു. പാകിസ്ഥാൻ വെട്ടുകിളികളുടെ പുതിയ പ്രജനന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പാകിസ്ഥാന്‍റെ സമീപ പ്രദേശങ്ങളിൽ നിന്നാണ് വെട്ടുകിളികള്‍ രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നുതെന്നും രാജസ്ഥാനിലെ കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ബി ആർ കദ്വ പറഞ്ഞു.
ജയ്‌പൂരിൽ വെട്ടുകിളികളെ കൊല്ലാൻ കീടനാശിനി തളിച്ചു - വെട്ടുക്കിളി മുന്നറിയിപ്പ് സംഘടന
വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടർന്ന് ഘതി ഘാൻശ്യാംപൂരിൽ ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് കീടനാശിനി തളിച്ചു
വെട്ടുക്കിളികളെ കൊല്ലാൻ കീടനാശിനികൾ തളിച്ചു
ഈ വർഷം ആദ്യം രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്‌തിരുന്നു. മെയ്-ജൂൺ മാസങ്ങളിലും വെട്ടുകിളി ആക്രമണം ഉണ്ടാവുമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.