ഒഡിഷയില്‍ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ മൂന്ന് മരണം - ഷോർട്ട് സർക്യൂട്ട്
ബെര്‍ഹാംപൂര്‍ ബിസിസി ബാങ്ക് പ്രസിഡന്‍റും ബിജു ജനതാദൾ നേതാവുമായ അലഖ് ചൗധരിയുടെ വീട്ടിലാണ് അപകടമുണ്ടായത്.
ഒഡിഷയില്‍ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ മൂന്ന് മരണം
ഭുവനേശ്വര്‍: ഒഡിഷയിലെ ബെര്‍ഹാംപൂരില്‍ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബെര്‍ഹാംപൂര്‍ ബിസിസി ബാങ്ക് പ്രസിഡന്‍റും ബിജു ജനതാദൾ നേതാവുമായ അലഖ് ചൗധരി (69), അദ്ദേഹത്തിന്‍റെ സഹോദരി ഭര്‍ത്താവ് ഭഗവാൻ പത്ര (84), വീട്ടുജോലിക്കാരൻ സുനിൽ സാഹു (19) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.15ഓടെ നഗരത്തിലെ അലഖ് ചൗധരിയുടെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാവുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.