ഷൂ നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം - നരേല വ്യാവസായിക പ്രദേശം
തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല
ഷൂ നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം
ന്യൂഡൽഹി: ഡൽഹി നരേല വ്യാവസായിക പ്രദേശത്തെ ഷൂ നിർമാണ ഫാക്‌ടറിയിൽ തീപിടിത്തമുണ്ടായതായി. ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്. 26 അഗ്നിശമന യൂണിറ്റുകളുടെ ശ്രമ ഫലമായി ഇന്ന് പുലര്‍ച്ചെയോടെയാണ് തീ അണക്കാന്‍ സാധിച്ചത്. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.