ഗാന്ധിനഗർ:അഹ്‌മദാബാദ് നവരംഗപുരിയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിച്ച് എട്ടു രോഗികള്‍ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30നാണ് അപകടം. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ആശുപത്രിയിലെ കൊവിഡ് ഐസിയു വാർഡിൽ ചികിത്സയിലായിരുന്നു ഇവർ. 40ഓളം കൊവിഡ് രോഗികളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിച്ച് എട്ട് മരണം - ശ്രെയ് ആശിപത്രിയിൽ തീപിടിത്തം
അഹ്‌മദാബാദിലെ ശ്രേയ് ആശുപത്രിക്കാണ് തീപിടിച്ചത്
അഹമ്മദാബാദിലെ ശ്രെയ് ആശുപത്രിയിൽ തീപിടിത്തം
അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം ട്വിറ്റ് ചെയ്തു.
Last Updated : Aug 6, 2020, 9:35 AM IST