ഹൈദരാബാദില്‍ ടയര്‍ ഗോഡൗണില്‍ തീപിടിത്തം
അഗ്നിബാധയുണ്ടായത് വനസ്‌തലിപുരത്തെ ടയർ ഗോഡൗണില്‍. അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല.
തീപിടിത്തം
ഹൈദരാബാദ്: വനസ്‌തലിപുരത്ത് ടയര്‍ ഗോഡൗണില്‍ തീപിടിത്തം. സുഷമാ തിയേറ്ററിന് സമീപമാണ് സംഭവം. അപകടം ഉണ്ടായ ഉടന്‍ വനസ്‌തലിപുരം ഫയർ സ്‌റ്റേഷനില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർഫോഴ്സ് ഓഫീസർ ശ്രീനിവാസന്‍ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിബാധക്കുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Oct 28, 2019, 5:03 AM IST