കേരളം

kerala

ETV Bharat / bharat

രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ തീപിടിത്തം - ഇടതൂർന്ന വനത്തിലുടനീളം അഗ്നിശമനാ പ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല

ഗതാഗത തടസം നിലനിൽക്കുന്നതിനാൽ ഇടതൂർന്ന വനത്തിലുടനീളം അഗ്നിശമന സേന പ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

Ranthambore National Park  Padra forests  forest fire  tiger habitat  tiger reserve  രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ തീപിടിത്തം  തീപിടിത്തം  രൺതമ്പോർ ദേശീയ ഉദ്യാനം  ഇടതൂർന്ന വനത്തിലുടനീളം അഗ്നിശമനാ പ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല  രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനം
രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ തീപിടിത്തം

By

Published : Feb 19, 2020, 6:06 PM IST

ജയ്പൂർ: രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിലെ പാദ്ര വനങ്ങളിൽ വൻ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ തിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ജനസാന്ദ്രതാ പ്രദേശമല്ലെങ്കിലും കടുവകൾ ഉൾപ്പെടെയുള്ള നിരവധി വന്യമൃഗങ്ങൾ ഇവിടെയുണ്ട്. നിരവധി ജന്തുക്കളും ഇഴജന്തുക്കളും വെന്തുമരിച്ചെന്നാണ് വിവരം. അതേസമയം ഗതാഗത തടസം നിലനിൽക്കുന്നതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനായിട്ടില്ല.

60 കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽ സെക്യൂരിറ്റി ട്രാക്കിംഗ് നടത്തി വന്യ ജിവികളുടെ നിരീക്ഷണം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ തീ നിയന്ത്രണ വിധേയമായ ശേഷം മാത്രമേ നിരീക്ഷണ സംവിധാനം വീണ്ടെടുത്ത് തീപിടിത്തത്തിന്‍റെ കാരണം വ്യക്തമാവുകയുള്ളൂ.

ABOUT THE AUTHOR

...view details