ഭോപാലില്‍ തടി ഗോഡൗണിൽ തീപിടിത്തം - തടി ഗോഡൗണിൽ തീപിടിത്തം
പത്ത് അഗ്നിശമന ടെൻഡറുകൾ രണ്ട് മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
തീപിടിത്തം
ഭോപാൽ:ഇത്വാര പ്രദേശത്തെ തടി ഗോഡൗണിൽ തീപിടിത്തം. പത്ത് അഗ്നിശമന ടെൻഡറുകൾ രണ്ട് മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് തീ പടർന്നത് എങ്ങനെയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.