കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയില്‍ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് മരണം - ഗണേഷ് ചന്ദ്ര അവന്യൂ

കൊൽക്കത്തയിലെ ഗണേഷ് ചന്ദ്ര അവന്യൂവിലെ പാര്‍പ്പിട സമുച്ചയത്തിലാണ് വെള്ളിയാഴ്‌ച രാത്രി തീപിടിത്തമുണ്ടായത്. രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

Kolkata fire  Fire breaks out in five-storeyed building in Kolkata  Ganesh Chandra Avenue fire  West Bengal fire news  കൊൽക്കത്ത  കൊൽക്കത്തയിൽ തീപിടിത്തം  ഗണേഷ് ചന്ദ്ര അവന്യൂ  ഗണേഷ് ചന്ദ്ര അവന്യൂവിൽ തീപിടിത്തം
കൊൽക്കത്തയിലെ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് മരണം

By

Published : Oct 17, 2020, 6:58 AM IST

കൊൽക്കത്ത: കൊൽക്കത്തയിലെ ഗണേഷ് ചന്ദ്ര അവന്യൂവിലെ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തം. 12 വയസുള്ള ആൺകുട്ടിയും ഒരു വൃദ്ധയും മരിച്ചു. കെട്ടിടത്തിലെ മറ്റെല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. തീ പടർന്നപ്പോൾ ഉണ്ടായ പരിഭ്രാന്തിയിൽ കുട്ടി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റി ഏതാനും മിനിറ്റുകൾക്കകം മരണം സംഭവിച്ചു. വൃദ്ധയുടെ മൃതദേഹം കെട്ടിടത്തിലെ കുളിമുറിയിൽ നിന്നാണ് കണ്ടെടുത്തത്. പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.

കൊൽക്കത്തയിലെ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് മരണം

ABOUT THE AUTHOR

...view details