ഡല്‍ഹിയിലെ എയിംസില്‍ തീപിടുത്തം - latest newdelhi
കാർഡിയോ ന്യൂറോ സെന്‍ററിന്‍റെ താഴത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പാനലിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഡല്‍ഹിയിലെ എയിംസില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) കെട്ടിടത്തിൽ തീപിടുത്തം. കാർഡിയോ ന്യൂറോ സെന്‍ററിന്‍റെ താഴത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പാനലിലാണ് തീപിടിത്തമുണ്ടായത്. അഗ്നി ശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാണെന്ന് ഡിഎഫ്എസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.