ഭിവണ്ടിയിൽ ഫാക്‌ടറിയില്‍ തീപിടിത്തം; ആളപായമില്ല - ire breaks bhiwandi
അസംസ്‌കൃത വസ്‌തുക്കളും യന്ത്രങ്ങളും പൂർണമായി കത്തി നശിച്ചു
മുംബൈ: ഭിവണ്ടി നഗരത്തിലെ ഫാക്‌ടറിയിൽ തീപിടിത്തം. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയുണ്ടായ തീപിടിത്തത്തിൽ തൊഴിലാളികൾ രക്ഷപ്പെട്ടു. അസംസ്‌കൃത വസ്‌തുക്കളും ഫാക്‌ടറി യന്ത്രങ്ങളും പൂർണമായി കത്തി നശിച്ചു. ഭിവണ്ടി മെട്രോപൊളിറ്റൻ പ്രദേശത്ത് ഫാറൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള പ്ലാസ്‌റ്റിക് നിർമ്മാണ ഫാക്‌ടറിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ താമസിക്കുന്ന 22 തൊഴിലാളികൾ പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാൽ സ്ഥിതി കൂടുതൽ വഷളായില്ല. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. രണ്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമായിരിക്കാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.