കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഷോപ്പിങ് കോംപ്ലക്‌സിൽ തീപിടിത്തം - ഷോപ്പിങ് കോംപ്ലക്‌സ്

രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Delhi  Azadpur  Fire  Shopping complex  ഡല്‍ഹി  ഷോപ്പിങ് കോംപ്ലക്‌സിൽ തീപിടിത്തം  തീപിടിത്തം  ഷോപ്പിങ് കോംപ്ലക്‌സ്  ആസാദ്‌പൂര്‍
ഡല്‍ഹിയില്‍ ഷോപ്പിങ് കോംപ്ലക്‌സിൽ തീപിടിത്തം

By

Published : Jun 4, 2020, 3:39 PM IST

ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ആസാദ്‌പൂരില്‍ ഷോപ്പിങ് കോംപ്ലക്‌സിൽ തീപിടിത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രാവിലെ 11 മണിയോടെയാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിശമന സേന വിഭാഗത്തിന് വിവരം ലഭിച്ചത്. തുടർന്ന് ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തുകയും 12 മണിയോടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്‌തു. മൂന്ന് നിലകളുള്ള കെട്ടിടത്തിലെ ഒന്നും രണ്ടും നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയർ സർവീസ് ഡയറക്‌ടർ അതുൽ ഗാർഗ് പറഞ്ഞു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ഡല്‍ഹിയില്‍ ഷോപ്പിങ് കോംപ്ലക്‌സിൽ തീപിടിത്തം

ABOUT THE AUTHOR

...view details