ഗൗതം ബുദ്ധ നഗറിൽ സ്‌കൂളിന്‍റെ ലൈബ്രറിയിൽ തീപിടിത്തം - Gautam Buddh Nagar
ലോക്ക് ഡൗൺ കാരണം സ്കൂൾ അടച്ചിരിക്കുന്നതിനാൽ വൻ അപകടം ഒഴിവായി.സംഭവത്തിൽ നിരവധി പുസ്തകങ്ങളും ഫർണിച്ചറുകളും നശിച്ചു.
ഗൗതം ബുദ്ധ നഗറിൽ സ്‌കൂളിന്‍റെ ലൈബ്രറിയിൽ തീപിടിത്തം
ലക്‌നൗ:ഗൗതം ബുദ്ധ നഗറിലെ ജെബിഎം ഗ്ലോബൽ സ്‌കൂളിന്‍റെ ലൈബ്രറിയിൽ തീപിടിത്തം. ഞായറാഴ്ചയാണ് സംഭവം. ലോക്ക് ഡൗൺ കാരണം സ്കൂൾ അടച്ചിരിക്കുന്നതിനാൽ വൻ അപകടം ഒഴിവായതായി ഗൗതം ബുദ്ധ നഗർ സി.എഫ്.ഒ അരുൺ കുമാർ പറഞ്ഞു. തീ അണയ്ക്കാൻ ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നിരവധി പുസ്തകങ്ങളും ഫർണിച്ചറുകളും നശിച്ചു.