സെൻട്രൽ ഡല്‍ഹിയിലെ നിര്‍മല്‍ ഭവനില്‍ തീപിടിത്തം - ഡൽഹി
നഗര വികസന മന്ത്രാലയം സ്ഥിതിചെയ്യുന്ന നിർമൽ ഭവനിൽ തീപിടിത്തം
നഗര വികസന മന്ത്രാലയം സ്ഥിതിചെയ്യുന്ന നിർമൽ ഭവനിൽ തീപിടുത്തം.
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നഗര വികസന മന്ത്രാലയം സ്ഥിതിചെയ്യുന്ന നിർമൽ ഭവനിൽ തീപിടിത്തം. കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഡല്‍ഹി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ച് ടീം ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. പ്രിന്‍ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.