ഡൽഹിയിൽ മാസ്‌ക് നിർമാണ യൂണിറ്റിൽ തീപിടിത്തം; ഒരാൾ മരിച്ചു - Delhi's Mayapuri
ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്
ഡൽഹിയിൽ മാസ്‌ക് നിർമാണ യൂണിറ്റിൽ തീ പടർന്നു; ഒരാൾ മരിച്ചു
ന്യൂഡൽഹി:പടിഞ്ഞാറൻ ഡൽഹിയിലെ മായാപുരിയിൽ മാസ്ക് നിർമാണ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ 3.50ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിസുരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഫാക്ടറിയുടെ വാതിൽ തകർത്ത് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഇവരിൽ ഒരാൾ അബോധാവസ്ഥയിലാണെന്നും ഡിഎഫ്എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.