ഡല്‍ഹിയിലെ കീര്‍ത്തിനഗറില്‍ തീപിടിത്തം; ആളപായമില്ല - ഡല്‍ഹി
ഇന്നലെ രാത്രി 11.20ഓടെയാണ് കീര്‍ത്തിനഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് തീപിടിത്തമുണ്ടായത്.
ഡല്‍ഹിയിലെ കീര്‍ത്തിനഗറില്‍ തീപിടിത്തം; ആളപായമില്ല
ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലെ കീര്‍ത്തിനഗറില്‍ തീപിടിത്തം. ചുന ഭട്ടി ചേരി പ്രദേശത്താണ് ഇന്നലെ രാത്രി 11.20ഓടെ തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സംഭവം നടന്ന ഉടനെ തന്നെ അഗ്‌നിശമന സേനയുടെ 45 വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തതായി ഡല്‍ഹി അഗ്‌നിശമന സേന മേധാവി രാജേഷ് പന്‍വാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.