ബംഗാളിലെ ആശുപത്രിയില്‍ തീപിടിത്തം - ആശുപത്രിയില്‍ തീപിടിത്തം
തീപിടിച്ചത് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍
സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം
കൂച്ച് ബെഹർ(ബംഗാൾ): കൂച്ച് ബെഹർ ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. തുടർന്ന് ആശുപത്രി അധികൃതർ കെട്ടിടത്തില്‍ നിന്നും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെ മൂന്ന് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. തീപിടിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.