ന്യൂഡല്‍ഹി: റാണി ഝാന്‍സി റോഡിലെ അനജ് മന്തിയില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം അപകടത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി. ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന്‍റം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.