മഹാരാഷ്‌ട്രയില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം,ആളപായമില്ല - fire break in maharashtra
വെള്ളിയാഴ്‌ച രാത്രി 10മണിയോടെയാണ് കുര്‍ള വെസ്റ്റില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിച്ചത്
മഹാരാഷ്‌ട്രയില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ: മഹാരാഷ്‌ട്രയിലെ സുബുര്‍ബെന്‍ ജില്ലയിലെ കുര്‍ള വെസ്റ്റില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം. ആളപായമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്‌ച രാത്രി 10മണിയോടെയാണ് തീപിടിത്തമുണ്ടായത്. എസ്.ജി ബാര്‍വെ റോഡിലെ മെഹ്താബ് എന്ന പേരുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ നാല് ഫയര്‍ എഞ്ചിനുകളും വാട്ടര്‍ ടാങ്കറുകളും സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്‌തു.
Last Updated : Jan 25, 2020, 10:07 AM IST