മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി - അഗ്നിശമനസേന
മസ്‌ഗാവ് മേഖലയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
മുംബൈ: മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു. മസ്‌ഗാവ് മേഖലയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും രണ്ട് പേരെ രക്ഷപ്പെടുത്തി. എന്നാൽ എഴ് പേർ കെട്ടിടത്തിന്‍റെ എഴാം നിലയിൽ കുടുങ്ങി കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഗ്നിശമനസേന അറിയിച്ചു. നാല് അഗ്നിശമനസേന യൂണിറ്റുകളാണ് തീയണക്കാനെത്തിയത്.