കേരളം

kerala

ETV Bharat / bharat

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം - പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Pune  serum institute  covid vaccine  പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം  പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  കൊവിഡ് വാക്സിൻ സുരക്ഷിതം
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

By

Published : Jan 21, 2021, 3:18 PM IST

Updated : Jan 21, 2021, 4:35 PM IST

15:15 January 21

കൊവിഡ് വാക്സിന്‍റെ നിർമ്മാണ യൂണിറ്റുകൾ സുരക്ഷിതമെന്ന് അധികൃതർ

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍  വന്‍ തീപിടിത്തം. പുണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലാണ് സംഭവം. ഒന്നാം ടെര്‍മിനലിന്‍റെ ഗേറ്റിനോട് ചേര്‍ന്ന് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിയാണ് തീപ്പിടിത്തമുണ്ടായത്. തീ മറ്റു നിലകളിലേക്കും പടർന്നിട്ടുണ്ട്.

അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, വാക്‌സിനുകളും വാക്‌സിന്‍ നിര്‍മാണ യൂണിറ്റുകളും സുരക്ഷിതമാണെന്നാണ് അധികൃതർ അറിയിച്ചു. 

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‍റെ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഷീല്‍ഡ് ഉള്‍പ്പെടെ രണ്ട് വാക്സിനുകളുടെ വിതരണം ആരംഭിച്ചിരുന്നു.

Last Updated : Jan 21, 2021, 4:35 PM IST

ABOUT THE AUTHOR

...view details