മുംബൈ: പൂനെയില്‍ ആട്ടോമൊബൈല്‍ സ്ഥാപനത്തില്‍ തീപിടിത്തം. ഹിഞ്ചാവടിക്ക് സമീപം മാൻ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വാരോക് ലൈറ്റിങ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.
പൂനെയില്‍ ആട്ടോമൊബൈല്‍ സ്ഥാപനത്തില്‍ തീപിടിത്തം; ആളപായമില്ല - Fire at automobile firm in Pune
ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീ ക്രമേണ സ്ഥാപനത്തിലെ മറ്റ് പ്രദേശങ്ങളിലും പടരുകയായിരുന്നു. ആളപായമില്ല
പൂനെയില്‍ ആട്ടോമൊബൈല്‍ സ്ഥാപനത്തില്‍ തീപിടിത്തം; ആളപായമില്ല
ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീ ക്രമേണ സ്ഥാപനത്തിലെ മറ്റ് പ്രദേശങ്ങളിലും പടരുകയായിരുന്നു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന വളപ്പിലേക്ക് കൂടി വ്യാപിച്ച തീയണയ്ക്കുന്നതിന് നാലുമണിക്കൂറോളമെടുത്തു. ആളപായമില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാഹ്യ വാഹന ലൈറ്റിങ് സംവിധാനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ് വാരോക് ലൈറ്റിങ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.