കൊൽക്കത്ത: കൊൽക്കത്തയിലെ 12 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്‍റെ പത്താം നിലയിലെ സെർവർ റൂമിൽ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്.
കൊൽക്കത്തയിൽ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല - അഗ്നിശമന സേന
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്
കൊൽക്കത്തയിലെ 12 നില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല
നിരവധി വ്യവസായ സ്ഥാപനങ്ങളും കൺസൾട്ടൻസി ഓഫീസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണായതിനാൽ സുരക്ഷാ ജീവനക്കാരും ഇലക്‌ട്രിക്കൽ ജീവനക്കാരും മാത്രമാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.