വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളെ കാണാതായി - fire accident in visakhapatnam port: 5 injured
അപകടമുണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡ് കപ്പലിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളെ കാണാതായി
വിശാഖപട്ടണം: കോസ്റ്റല്‍ ജാഗ്വര്‍ എന്ന കപ്പലിനാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. 29 പേരാണ് അപകടസമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. ഇന്ത്യന്‍ തീര രക്ഷാസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കപ്പലിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Last Updated : Aug 13, 2019, 12:45 PM IST