പാറ്റ്ന: ഹാജിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമം നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. ജനുവരി 12 ന് ബെട്ടയ, മോതിഹരി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഉദ്യോഗാര്‍ഥികള്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഹാജിപൂര്‍ റെയിവേ സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വെ പൊലീസ് കേസെടുത്തത്.
ട്രെയിനുകള്‍ക്ക് നേരെ ആക്രമണം; ഉദ്യോഗാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു - bihar railway station
ജനുവരി 12 ന് ബെട്ടയ, മോതിഹരി പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഉദ്യോഗാര്‍ഥികള്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
ട്രെയിനുകള്‍ക്ക് നേരെ ആക്രമണം; ഉദ്യോഗാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ബിഹാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാനെത്തിയ നൂറോളം ഉദ്യോഗാര്‍ഥികളാണ് ആക്രമണം നടത്തിയത്.