ന്യൂഡൽഹി: ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സർവകലാശാലയിൽ അക്രമം നടത്തിയ അജ്ഞാതർക്കെതിരെ സംഘടിത ആക്രമണം, കലാപം എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജെഎൻയു ക്യാമ്പസിൽ സുരക്ഷ ശക്തമാക്കി. വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പസിനുള്ളിലേക്ക് കടത്തി വിടുന്നുള്ളൂ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മറ്റ് പ്രധാന ഇടങ്ങളിലും സുരക്ഷ ശക്തമാണ്.
ജെഎൻയു അക്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
സംഘടിത ആക്രമണം, കലാപം എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രി ജെഎൻയു ഹോസ്റ്റലിലുള്ളവർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇന്നലെ രാത്രി ജെഎൻയു ഹോസ്റ്റലിലുള്ളവർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് അറസ്റ്റിലായത്. അക്രമം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നു.
അതേസമയം അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷിനെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ രാത്രി നടന്ന അക്രമത്തിൽ ഐഷെ ഘോഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് 23 വിദ്യാർഥികളെയും ഡിസ്ചാർജ് ചെയ്തു. ആക്രമണത്തെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സബർമതി ഹോസ്റ്റലിലെ സീനിയർ വാർഡൻ ആർ.മീന രാജിവച്ചു. ഏറെ ശ്രമിച്ചെങ്കിലും ഹോസ്റ്റലിന് കൃത്യമായ സുരക്ഷ നൽകാൻ കഴിഞ്ഞില്ലെന്ന് വാർഡൻ പറഞ്ഞു.