ജമ്മു: റെഡ് സോണായ ജമ്മുവിലെ ബത്തിന്‍ദിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്രചെയ്ത ഹോട്ടല്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.ഇളാള്‍ക്കൊപ്പം മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കിടയിലാണ് ഹോട്ടല്‍ ജീവനക്കാരന്‍ പൊലീസ് പിടിയിലാകുന്നത്. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയാണ് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഹോട്ടല്‍ ജീവനക്കാരനെതിരെ കേസ് - കശ്മീര്‍
ശ്രീനഗറിലെ വീട്ടിലേക്ക് യാത്ര ചെയ്ത ഇയാള്‍ക്കൊപ്പം മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഹോട്ടല്‍ ജീവനക്കാരനെതിരെ കേസ്
ഇവരെ പരിശോധിക്കുന്നതിനും ക്വാറന്‍റൈന്‍ ചെയ്യുന്നതിനുമായി ഒരു മെഡിക്കല്‍ സംഘത്തെ ശ്രീനഗറിലെ വീട്ടിലേക്ക് അയക്കണമെന്ന് പൊലീസ് ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ഹൈവേ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. ഹൈവേ അടക്കുകയും ചെയ്തിരുന്നു.