യുപിയില്‍ അഖിലേഷ് യാദവിനെതിരെ കേസ് - യോഗി ആദിത്യനാഥ്
28 പേര്‍ക്കെതിരെയും പകര്‍ച്ചവ്യാധി നിയമത്തിന്‍റെ കീഴില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കന്നൗജില്‍ നടക്കുന്ന കിസാന്‍ യാത്രയിലേക്ക് പോവുന്നതിനിടെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരെ കേസ്. 28 പേര്‍ക്കെതിരെയും പകര്‍ച്ചവ്യാധി നിയമത്തിന്‍റെ കീഴില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കന്നൗജില്‍ നടക്കുന്ന കിസാന്‍ യാത്രയിലേക്ക് പോവുന്നതിനിടെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എകോ ഗാര്‍ഡനില്‍ അദ്ദേഹത്തെ 5 മണിക്കൂര്‍ നേരം പിടിച്ചുവെച്ചിരുന്നു. തുടര്‍ന്ന് ലക്‌നൗവില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വാര്‍ത്തയറിഞ്ഞതോടെ പല ജില്ലകളിലും സമാജ്‌വാദി പാര്‍ട്ടി നേതാവും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നു.