ലക്നൗ: വാരണാസി റെയിൽവേ സ്റ്റേഷന് സമീപത്തെ വിവാദ ബോർഡ് കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. 'ഹിന്ദുത്വത്തിലേക്ക് തിരിച്ചു വരൂ, സിഎഎ, എൻആർസിയിൽ നിന്ന് ഒഴിവാകൂ'' എന്ന ബോർഡാണ് ഇംഗ്ലീഷിയ ലൈൻ ക്രോസിങിന് സമീപം സ്ഥാപിക്കപ്പെട്ടത്. സംഭവത്തിൽ ഐപിസി 295 എ, 505 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ സമർപ്പിച്ചതെന്ന് ഇൻസ്പെക്ടർ അശുതോഷ് ഓജ പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതായും ബോർഡ് സ്ഥാപിച്ചവരെ ഉടൻ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർ പ്രദേശിലെ വിവാദ ബോർഡ് കേസ്; പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
'ഹിന്ദുത്വത്തിലേക്ക് തിരിച്ചു വരൂ, സിഎഎ, എൻആർസിയിൽ നിന്ന് ഒഴിവാകൂ' എന്ന ബോർഡാണ് ഇംഗ്ലീഷ് ലൈൻ ക്രോസിങിന് സമീപം സ്ഥാപിക്കപ്പെട്ടത്
ഉത്തർ പ്രദേശിലെ വിവാദ ബോർഡ് കേസ്; പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
ഹിന്ദു സമാജ് പാർട്ടി അംഗങ്ങളാണ് ബോർഡ് സ്ഥാപിച്ചതെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കാവി വസ്ത്രധാരികളായ മുസ്ലീം സ്ത്രീകളുള്ള ബോർഡ് ശനിയാഴ്ച വൈകിട്ട് പൊലീസ് നീക്കം ചെയ്തിരുന്നു. സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് നേതാക്കളും സംസാരിക്കാനിരിക്കെയാണ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.