എല്‍.കെ അദ്വാനിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പ്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ തല്‍ഹ മന്ന, തര്‍സീല്‍ ഉസ്‌മാനി എന്നിവര്‍ക്കെതിരെയാണ് കേസ്. ബിജെപി വക്താവ് അനില്‍ ചൗഹാനടക്കം ആറ് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
അലിഗഡ്: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ തല്‍ഹ മന്ന, തര്‍സീല്‍ ഉസ്‌മാനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി വക്താവ് അനില്‍ ചൗഹാനടക്കം ആറ് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ടിലെ 153 എ പ്രകാരമാണ് കേസ് എടുത്തതെന്ന് സിവില്‍ ലൈന്‍ പൊലീസ് സി.ഒ. അനില്‍ സമാനിയ പറഞ്ഞു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.