ചണ്ഡിഗഡ്: കൊവിഡ് 19 പശ്ചാത്തലത്തിൽ മാസ്ക് ആവശ്യമില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തിയെന്നാരോപിച്ച് ലോക് ഇൻസാഫ് പാർട്ടി നേതാവും എംഎൽഎയുമായ സിമാർജിത് സിംഗ് ബെയ്‌ൻസിനെതിരെ കേസ്. സിവിൽ സർജന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലുധിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മാസ്ക് ആവശ്യമില്ലെന്ന് പ്രചരിപ്പിച്ച പഞ്ചാബ് എംഎൽഎയ്ക്ക് എതിരെ കേസ് - കൊവിഡ് 19
അധികാരം നിലനിർത്താൻ സർക്കാർ സൃഷ്ടിച്ച കള്ളത്തരമാണ് കൊറോണ വൈറസ് എന്ന് പറഞ്ഞാണ് എംഎൽഎ ആളുകളെ തെറ്റിദ്ധരിപ്പിച്ച് മാസ്ക് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.
കൊവിഡ് -19 സംബന്ധിച്ച വീഡിയോയിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ആറ്റം നഗർ നിയോജകമണ്ഡലത്തിലെ എംഎൽഎ സിമാർജിത് സിംഗ് ബെയ്‌ൻസിനെതിരെ കേസ് എടുത്തത്. വീഡിയോ ക്ലിപ്പ് വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അത് കൊവിഡ് 19 സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും പരാതിക്കാരനായ സിവിൽ സർജൻ പറഞ്ഞു. അധികാരം നിലനിർത്താൻ സർക്കാർ സൃഷ്ടിച്ച കള്ളത്തരമാണ് കൊറോണ വൈറസ് എന്ന് പറഞ്ഞാണ് എംഎൽഎ ആളുകളെ തെറ്റിദ്ധരിപ്പിച്ച് മാസ്ക് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.