കേരളം

kerala

ETV Bharat / bharat

മതവികാരം വ്രണപ്പെടുത്തിയ ഫേസ്ബുക്ക് എക്സിക്യൂട്ടീവിനെതിരെ കേസ്

മാധ്യമ പ്രവർത്തകനായ അവേഷ് തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

മതവികാരം വ്രണപ്പെടുത്തി; മുതിർന്ന ഫേസ്ബുക്ക് എക്സിക്യൂട്ടീവിനും രണ്ട് ഉപയോക്താക്കൾക്കുമെതിരെ കേസ്
മതവികാരം വ്രണപ്പെടുത്തി; മുതിർന്ന ഫേസ്ബുക്ക് എക്സിക്യൂട്ടീവിനും രണ്ട് ഉപയോക്താക്കൾക്കുമെതിരെ കേസ്

By

Published : Aug 19, 2020, 6:58 AM IST

റായ്പൂർ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന ഫേസ്ബുക്ക് എക്സിക്യൂട്ടീവിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ രണ്ട് ഉപയോക്താക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാധ്യമപ്രവർത്തകനായ അവേഷ് തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ന്യൂഡൽഹി സ്വദേശി അങ്കി ദാസ്, മുംഗേലി സ്വദേശി രാം സാഹു, ഇൻഡോർ സ്വദേശി വിവേക് ​​സിൻഹ എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 (എ), 505 (1) (സി), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 500 (മാനനഷ്ടം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും വന്നതായും പരാതിയിൽ പറയുന്നു.

ABOUT THE AUTHOR

...view details