കേരളം

kerala

ETV Bharat / bharat

ടോയ്‌ലറ്റ് സീറ്റ് കവറില്‍ സുവർണ ക്ഷേത്രം; ആമസോണിനെതിരെ കേസ് - സെക്ഷന്‍ 153 എ

ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ചീന്ദർ സിങ് സിർസയുടെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.

Amazon  Golden temple  Sikh community  Manjinder Singh Sirsa  DSGMC  E-commerce  സുവര്‍ണക്ഷേത്രം  ടോയ്‌ലറ്റ് സീറ്റ് കവര്‍ ആമസോണ്‍  ആമസോണ്‍ കേസ്  സെക്ഷന്‍ 153 എ
സുവര്‍ണക്ഷേത്രത്തിന്‍റെ ചിത്രം ടോയ്‌ലറ്റ് സീറ്റ് കവറുകളില്‍; ആമസോണിനെതിരെ കേസ്

By

Published : Jan 12, 2020, 12:18 PM IST

ന്യൂഡല്‍ഹി:സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണക്ഷേത്രത്തിന്‍റെ ചിത്രം പതിപ്പിച്ച ടോയ്‌ലറ്റ് കവറുകൾ വിറ്റതിന് ഓണ്‍ലൈന്‍ വാണിജ്യശൃംഖലയായ ആമസോണിനെതിരെ കേസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷന്‍ 153 എ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ചീന്ദർ സിങ് സിർസയാണ് ആമസോണിനെതിരെ പരാതി നൽകിയത്.

ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ചീന്ദർ സിങ് സിർസയുടെ പരാതി

സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന സാമുദായിക സംഘര്‍ഷത്തിനിടയാക്കിയേക്കാമെന്നും അതിനാല്‍ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പുകൾ വിറ്റതിനെതിരെ നേരത്തെയും ആമസോണ്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details