ഗാന്ധിനഗർ: ഗുജറാത്തിൽ അഹമ്മദാബാദിലെ എബിവിപി-എൻഎസ്‌യുഐ സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തി വീശി.
ഗുജറാത്തിൽ എബിവിപി-എൻഎസ്‌യുഐ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്തു - fir-against-abvp-nsui-members-in-ahmedabad-clash
ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
ഗുജറാത്തിൽ എബിവിപി-എൻഎസ്‌യുഐ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്തു
എബിവിപി ഓഫിസിന് മുന്നിൽവെച്ചാണ് എൻഎസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. ബിജെപിയുടെ ഏകാധിപത്യത്തിന്‍റെ ഉദാഹരണമാണ് സംഭവമെന്ന് എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് നീരജ് കുന്ദന്‍ പറഞ്ഞു. സംഭവത്തെ കോൺഗ്രസ് അപലപിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.