ന്യൂഡൽഹി: ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ശർമയുടെ പിതാവ് രവീന്ദർ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 302 സെക്ഷൻ 201 എന്നിവ പ്രകാരമാണ് കേസ്. വടക്കുകിഴക്കൻ ഡൽഹിയിലുള്ള ഹുസൈന്‍റെ ഫാക്ടറിയും പൊലീസ് അടച്ചു.
ഇന്‍റലിജൻസ് ഉദ്യോഗസ്ഥന്‍റെ മരണം; ആം ആദ്മി പാർട്ടി കൗൺസിലർക്കെതിരെ എഫ്ഐആർ - ആം ആദ്മി പാർട്ടി
ചന്ദ് ബാഗിലെ ഹുസൈന്‍റെ കെട്ടിടത്തിൽ നിന്ന് കുറച്ചുപേർ കല്ലെറിഞ്ഞാണ് ശർമയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ ശർമയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
ചന്ദ് ബാഗിലെ ഹുസൈന്‍റെ കെട്ടിടത്തിൽ നിന്ന് കുറച്ചുപേർ കല്ലെറിഞ്ഞാണ് ശർമയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ ശർമയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നിന്ന് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിയിൽ നിന്ന് മടങ്ങുമ്പോൾ മകനെ ആക്രമിച്ചതായി അങ്കിത്തിന്‍റെ പിതാവ് രവീന്ദർ കുമാർ വ്യക്തമാക്കി. വടക്കുകിഴക്കൻ ഡല്‍ഹിയിലുണ്ടായ അക്രമത്തിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളും ശർമയും ഉൾപ്പെടെ 38 പേർ മരിച്ചു. 200 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.