ലഖ്‌നൗ:സ്ഥലമാറ്റവും നിയമനവും സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അജയ് പാൽ ശർമ, ഹിമാൻഷു കുമാർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരുടെ ഫോൺ കോളുകളും സന്ദേശങ്ങളുമാണ് ഉത്തർപ്രദേശ് പൊലീസിന് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചിരിക്കുന്ന തെളിവുകൾ.
അഴിമതി ആരോപണം, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു - ലഖ്‌നൗ
കേസിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകരായ ചന്ദൻ റായ്, സ്വപ്‌നിൽ റായ്, അതുൽ ശുക്ല എന്നിവരുടെ പേരുകളും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകരായ ചന്ദൻ റായ്, സ്വപ്‌നിൽ റായ്, അതുൽ ശുക്ല എന്നിവരുടെ പേരുകളും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നടത്താൻ സർക്കാർ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
ഐപിഎസ് ഉദ്യോഗസ്ഥനും അന്നത്തെ നോയിഡ പൊലീസ് മേധാവിയുമായ വൈഭവ് കൃഷ്ണ, സ്ത്രീയുമായി സംസാരിക്കുന്ന മൂന്ന് വീഡിയോകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ദൃശ്യങ്ങൾ തന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതിനായി മോർഫ് ചെയ്തതാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ വൈഭവ് കൃഷ്ണയെ ഈ വർഷം ആദ്യം സസ്പെൻഡ് ചെയ്തിരുന്നു.