മുംബൈ: ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ 155.14 കോടി രൂപ പിഴ ലഭിച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. 2018 ൽ ഇതേ കാലയളവിൽ ലഭിച്ച 135.56 കോടി രൂപ പിഴയേക്കാൾ 14.44 ശതമാനം കൂടുതലാണ് ഇത്.
ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്നുള്ള പിഴയിൽ 14.44 ശതമാനം വർധന - Fines from passengers without tickets
ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ 155.14 കോടി രൂപ പിഴ ലഭിച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 14.44 ശതമാനം കൂടുതലാണിത്.
ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്നുള്ള പിഴയിൽ 14.44 ശതമാനം വർധന
ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 2019 ഡിസംബറിൽ 12.20 കോടി രൂപയാണ് സമ്പാദിച്ചതെന്ന് സെൻട്രൽ റയിൽവേ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 2018 ൽ ഇതേ കാലയളവിൽ ഇത് 10.40 കോടി രൂപയായിരുന്നു. 17.30 ശതമാനമാണ് വർധന. 2019 ഡിസംബറിൽ റിസർവ്ഡ് യാത്രാ ടിക്കറ്റ് കൈമാറ്റം ചെയ്‌ത 249 കേസുകൾ കണ്ടെത്തിയതായും 1.95 ലക്ഷം രൂപ പിഴയായി ഈടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.