ലക്‌നൗ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാനും അദ്ദേഹം ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കണമെന്ന് യുപി മുഖ്യമന്ത്രി - wearing mask
ഉത്തർപ്രദേശിൽ 1,346 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‌തു.
![മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കണമെന്ന് യുപി മുഖ്യമന്ത്രി യുപി മുഖ്യമന്ത്രി യുപി യോഗി ആദിത്യ നാഥ് മാസ്‌ക് ധരിക്കാത്തവര്‍ മാസ്‌ക് പിഴ Fine wearing mask UP CM](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7930506-855-7930506-1594122513360.jpg)
മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കണമെന്ന് യുപി മുഖ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 1,346 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി സംസ്ഥാന പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. 19,627 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 827 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്‌ച 30,329 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. സംസ്ഥാനത്ത് ഇതുവരെ 9,22,049 സാമ്പിളുകൾ പരിശോധിച്ചു.