ന്യൂഡല്‍ഹി:രാജ്യത്ത് അവതരിപ്പിച്ച ഏറ്റവും ദീര്‍ഘമായ ബജറ്റായി എന്‍ഡിഎ സര്‍ക്കാരിന്‍റെ 2020-21 ബജറ്റ്. 2 മണിക്കൂര്‍ 40 മിനുട്ടെടുത്ത് തന്‍റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ്. സ്വന്തം റെക്കോഡ് തന്നെയാണ് നിര്‍മല സീതാരാമന്‍ തിരുത്തിയിരിക്കുന്നത്. 2 മണിക്കൂര്‍ 17 മിനിട്ടെടുത്ത് അവതരിപ്പിച്ച 2019-20 ബജറ്റായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും ദീര്‍ഘമായത്. രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് വായന അവസാനിച്ചത് ഉച്ചയ്‌ക്ക് 1.40നാണ്. തുടര്‍ന്ന് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെയാണ് ധനമന്ത്രി ബജറ്റ് വായന അവസാനിപ്പിച്ചത്.
ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 40 മിനുട്ട്; സ്വന്തം റെക്കോഡ് തിരുത്തി നിര്‍മല സീതാരാമന്‍ - ബജറ്റ് 2020 ഹൈലൈറ്റുകൾ
2 മണിക്കൂര്‍ 17 മിനുട്ടെടുത്ത് അവതരിപ്പിച്ച 2019-20 ബജറ്റായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും ദീര്‍ഘമായത്.
ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 40 മിനുട്ട്; സ്വന്തം റെക്കോര്‍ഡ് തിരുത്തി നിര്‍മല സീതാരാമന്‍
മുന്‍ ധനമന്ത്രി ജസ്വന്ത് സിങ്ങിന്‍റെ റെക്കോഡാണ് കഴിഞ്ഞ വര്‍ഷം നിര്‍മല സീതാരാമന്‍ മറികടന്നത്. 2 മണിക്കൂര്‍ 15 മിനുട്ടെടുത്ത ജസ്വന്ത് സിങ്ങിന്‍റെ ബജറ്റ് അവതരണം രണ്ട് മിനുട്ട് അധികമെടുത്താണ് നിര്‍മല സീതാരാമന്‍ മറികടന്നത്. അതേസമയം ദീര്‍ഘമായ ബജറ്റ് അവതരണം വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ദീര്‍ഘമാണെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നും ബജറ്റില്‍ നിന്നുണ്ടായില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.