ന്യൂഡൽഹി:ഇന്ത്യയെ കൂടുതൽ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കൂടുതൽ പരിഷ്‌കാരങ്ങൾക്ക് സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതുൾപ്പെടെ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യ-സ്വീഡൻ ബിസിനസ് ഉച്ചകോടിയിൽ നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യത്തെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് സൂചന നൽകി നിർമ്മല സീതാരാമൻ - നിർമ്മല സീതാരാമൻ വാർത്തകൾ
കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതുൾപ്പെടെ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചു
രാജ്യത്തെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് സൂചന നൽകി നിർമ്മല സീതാരാമൻ
ബാങ്കിംഗ്, ഖനനം, ഇൻഷുറൻസ് തുടങ്ങീ വിവിധ മേഖലകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾക്കായി ഇന്ത്യാ ഗവൺമെന്‍റ് തയ്യാറാണെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപം നടത്താൻ അവർ സ്വീഡിഷ് സ്ഥാപനങ്ങളെ ക്ഷണിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഏകദേശം 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.