ബിഹാർ: ബിഹാറിലെ ഒരു പെൺകുട്ടിക്കെതിരായി നടന്ന ബലാത്സംഗത്തെ അടിസ്ഥാനമാക്കി മനീഷ് വത്സലൈ സംവിധാനം ചെയ്ത 'ദി സ്കോട്ട്‌ലൻഡ്' മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്‌കർ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമാണ് ബിഹാറിൽ നിന്നുള്ള ഒരു സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്നത്. 62 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇതിനോടകം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഓസ്കാർ നോമിനേഷനിൽ ഇടം നേടി ബിഹാറി സിനിമ 'ദി സ്കോട്ട്‌ലൻഡ്' - Manish Vatsalai
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ ഇതിവൃത്തം എന്ന് സംവിധായകൻ മനീഷ് വത്സലൈ.
ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് മകൾക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കുന്നതിന് സ്വന്തമായി വഴികൾ തിരയുന്ന പിതാവിലേക്ക് സിനിമ സഞ്ചരിക്കുന്നു. ഓസ്‌കാർ പുരസ്‌കാരത്തിലേക്ക് തന്‍റെ സിനിമ നിർദേശിക്കപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇത് ഇന്ത്യൻ സിനിമ കുടുംബത്തിന് ലഭിക്കുന്ന അംഗീകാരമാണെന്നും സംവിധായകൻ ഇടിവി ഭാരതിനോട് പറഞ്ഞു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ ഇതിവൃത്തം എന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ഒരു ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ് നടന്നിരുന്നു. ടിസ് റിപ്പോർട്ടിലൂടെയാണ് കേസ് പുറത്തറിഞ്ഞത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് 2018 മെയ് മാസത്തിൽ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ബ്രജേഷ് താക്കൂർ ഉൾപ്പെടെ 21 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.